മാള: നൂറ്റി പന്ത്രണ്ട് വർഷത്തിൻ്റെ പാരമ്പര്യത്തിനനുസരിച്ചുള്ള വികസന പ്രവർത്തനങ്ങൾ മാള സർക്കാർ ആശുപത്രിയിൽ ഇതുവരെ സാധ്യമായിട്ടില്ലെന്നും അതുകൊണ്ടുതന്നെ ആശുപത്രിയുടെ വികസനത്തിനായി ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കി സർക്കാരിലേയ്ക്ക് സമർപ്പിക്കുമെന്ന് മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രേഖ ഷാൻ്റി ജോസഫ് പറഞ്ഞു. ആശുപത്രിയിൽ ചേർന്ന ഹോസ്പിറ്റൽ മാനേജ്മെൻ്റ് കമ്മറ്റിയിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അവർ. ആശുപത്രിയിൽ 50 ലക്ഷം രൂപയുടെ ടെഡർ പൂർത്തികരിച്ചിട്ടുണ്ടെന്നും മെയിൻ്റൻസ് പ്രവർത്തനങ്ങൾ ഉടനെ ആരംഭിക്കുമെന്നും പറഞ്ഞു. മുൻ പ്രസിഡൻ്റ് സന്ധ്യ നൈസൻ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ എ അഷറഫ്, മെഡിക്കൽ സൂപ്രണ്ട് ഡോ: ആശ എന്നിവർ സംസാരിച്ചു.
മാള സർക്കാർ ആശുപത്രിയുടെ വികസനത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കും രേഖ ഷാൻ്റി ജോസഫ്
