വായന മാസാചരണത്തിന്റെ ഭാഗമായി അന്നനാട് യൂണിയൻ ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ് എന്നീ യൂണിറ്റുകളിലെ അംഗങ്ങളായ വിദ്യാർത്ഥികൾ മാനേജർ ശ്രീ സി എ ഷാജി, പിടിഎ പ്രസിഡണ്ട് ശ്രീ കെ വി സുധീഷ്, എച്ച് എം മാലിനി എംപി, കോഡിനേറ്റർ മാരായ ധന്യ കെ, തൃഷ്ണ എം എസ്, ദിവ്യ സി വി, സ്മിത പി എസ്, സ്വാതി ടി വി, എന്നിവർ ചേർന്ന് അന്നനാട് സരസ്വതി വിലാസം എൽ പി സ്കൂളിലെ ലൈബ്രറിയിലേക്ക് സംഭാവനയായി നൽകിയ പുസ്തകങ്ങൾ SVLPS പ്രധാനാധ്യാപിക ശ്രീമതി കാഞ്ചന ടീച്ചർ ഏറ്റുവാങ്ങി. തദവസരത്തിൽ ഇരു വിദ്യാലയങ്ങളിലെയും വിദ്യാർത്ഥികളും സ്റ്റാഫ് അംഗങ്ങളും പിടിഎ പ്രതിനിധികളും സന്നിഹിതരായിരുന്നു.
സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു
