ഇരിഞ്ഞാലക്കുട രൂപത മുഖ്യ വികാരി ജനറാളായി (പ്രോട്ടോ സിഞ്ചെലൂസ്) മോൺസിഞ്ഞോർ ജോസ് മാളിയേക്കലച്ചനും, വികാരി ജനറാളായി മോൺസിഞ്ഞോർ ജോളി വടക്കനച്ചനും (സിഞ്ചെലൂസ്) നിയമിതരായി.നിലവിൽ മോൺസിഞ്ഞോർ വിത്സൺ ഈരത്തറ (സിഞ്ചെലൂസ്) രൂപത വികാരി ജനറാളായി തുടരും. അഞ്ച് വർഷം രൂപത വികാരി ജനറാളായി ശുശ്രൂഷ ചെയ്ത മോൺസിഞ്ഞോർ ജോസ് മഞ്ഞളി സ്ഥാനം ഒഴിയുന്നതിലേക്കാണ് പുതിയ നിയമനം. ജൂലൈ 18-ാം തിയ്യതി പുതിയ നിയമനങ്ങൾ നിലവിൽ വരും.
ഇരിഞ്ഞാലക്കുട രൂപതയ്ക്ക് പുതിയ വികാരി ജനറാളച്ചന്മാർ നിയമിതരായി
