Channel 17

live

channel17 live

വള്ളത്തോൾ സ്മാരക വായനശാലവായന പക്ഷാചരണ സമാപനംകലാ സംഗമം

നായരങ്ങാടി വള്ളത്തോൾ സ്മാരക വായനശാല വായനപക്ഷാചരണത്തിന്റെ സമാപനം ഐവി ദാസ് ദിനത്തിൽ നടത്തിയ കലാസംഗമം ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ എം ഡി ബാഹുലേയന്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ലീന ഡേവീസ് ഉൽഘാടനം ചെയ്തു. വായനപക്ഷാചരണ സന്ദേശം എം ആർ എസ് അദ്ധ്യാപിക ശ്രീമതി രമണി രാജൻ നിർവഹിച്ചു.

ഗായകനും സംഗീത സംവിധായകനുമായ ശ്രീ സുധീർ സുബ്രഹ്മണ്യൻ, ഡാൻസ് അധ്യാപകൻ ശ്രീ ആർഎൽ വി സുഭാഷ് പന്തളം എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്ത ചടങ്ങിൽ ലൈബ്രറി നേതൃസമിതി കൺവീനർ അഡ്വ സിന്ധു അനിൽകുമാർ ആശംസകൾ അർപ്പിച്ചു.

വജ്ര ജൂബിലി ഫെല്ലോഷിപ്പ് അദ്ധ്യാപകരായ ശ്രീ ശ്രീജിത്ത് ( കഥകളി) ശ്രീ ശന്തനു അനിൽ( മ്യൂറൽ പെയിന്റിംഗ് ) ശ്രീമതി അപ്സര സുരേഷ്( പെയിന്റിംഗ് ) ശ്രീ നിമിഷ കുമാർ ( നാടൻ പാട്ട് ) എന്നിവർ വിദ്യാർത്ഥികൾ ഒരുമിച്ച് നാടൻപാട്ട്, കഥകളി,ചിത്രപ്രദർശനം എന്നിവയുടെ ഡെമോൺസ്ട്രേഷൻ അവതരിപ്പിച്ചു വായനശാല പ്രസിഡന്റ് ശ്രീ ടി എ ഷാജി സ്വാഗതവും സെക്രട്ടറി ശ്രീ ആന്റു കല്ലേലി നന്ദിയും രേഖപ്പെടുത്തി.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!