മാളഃ മാള റോട്ടറി ക്ലബ്ബിന്റെ 2024-25 വർഷത്തെ ഇൻസ്റ്റലേഷൻ സെറിമണിയും താക്കോല്‍ ദാനവും സംഘടിപ്പിച്ചു. ഗവര്‍ണ്ണര്‍ ഡോ. എം ഡി കുരിയാച്ചൻ ആന്റണി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നടത്തി. ക്ലബ്ബ് പ്രസിഡന്റ് പോൾ പാറയില്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സലിം എരവത്തൂരിന് ആദ്യ താക്കോല്‍ നല്‍കി ഗവര്‍ണ്ണര്‍ ഡോ. എം ഡി കുരിയാച്ചൻ ആന്റണി താക്കോല്‍ ദാനം ഉദ്ഘാടനം ചെയ്തു. സാബു ചക്കാലക്കൽ ജോൺ തെക്കേക്കര തുടങ്ങിയവര്‍ സംസാരിച്ചു. തോമസ് ചെല്ലകുടം സ്വാഗതവും സെക്രട്ടറി അലോഷ്യസ് സ്റ്റീഫൻ നന്ദിയും പറഞ്ഞു. മാള റോട്ടറി ക്ലബ്ബിന്റെ 2024-25 വർഷത്തെ പ്രസിഡന്റ് ആയി പോൾ പാറയിലിനെയും സെക്രട്ടറി ആയി അലോഷ്യസ് സ്റ്റീഫനേയും ട്രഷറർ ആയി സി സി ബാബുവിനേയും തെരഞ്ഞെടുത്തു.
മാള റോട്ടറി ക്ലബ്ബിന്റെ 2024-25 വർഷത്തെ ഇൻസ്റ്റലേഷൻ സെറിമണിയും താക്കോല്‍ ദാനവും സംഘടിപ്പിച്ചു
