കൊരട്ടി ലയൺസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം സെക്കൻ്റ് വൈസ് ലയൺസ് ഡിസ്ട്രിക്ട് ഗവർണർ സുരേഷ് വാര്യർ ഉദ്ഘാടനം ചെയ്തു. അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ പുരസ്കാര വിതരണവും നടത്തി. കെ.കെ.ജോൺസൻ (പ്രസി), ബേബി കല്ലൂക്കാരൻ (സെക്ര), സെബാസ്റ്റ്യൻ ജോർജ് (ട്രഷ)എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതി സ്ഥാനമേറ്റു. പ്രസിഡന്റ് ജെയ്സൺ വെളിയത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ജെ.ഫ്രാൻസിസ്, ക്യാബിനറ്റ് സെക്രട്ടറിമാരായ ഷോജോ വെളിയത്ത്, അലക്സ് പറക്കാടത്ത്, റീജിയൺ ചെയർമാൻ ഡേവിസ് പുല്ലൻ, സോൺ ചെയർപേഴ്സൺ ഷാലറ്റ് സെബി, ജോർജ് വർഗീസ് എന്നിവർ പ്രസംഗിച്ചു.
കൊരട്ടി ലയൺസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം സെക്കൻ്റ് വൈസ് ലയൺസ് ഡിസ്ട്രിക്ട് ഗവർണർ സുരേഷ് വാര്യർ ഉദ്ഘാടനം ചെയ്തു
