മുതിർന്ന പൗരൻമാരുടെ മാനസിക ആരോഗ്യത്തിനായ് ഗ്രാമ പഞ്ചായത്തും മാള സെൻ്റ് തെരാ സസ് കോളേജിലെ സൈക്കോളജി വിഭാഗവുമായി സഹകരിച്ച് നടപ്പാക്കുന്ന “ഒപ്പം ” പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു. ജീവിത സായാഹ്നത്തിൽ മാനസിക സംഘർഷം നേരിടുന്ന വയോജനങ്ങൾക്ക് ആവശ്യമായ കൗൺസിലിംഗ് അടക്കമുള്ള സഹായങ്ങൾ നൽകുന്നതാണ് പദ്ധതി പഞ്ചായത്തിലെ പകൽ വീടുകളിലും 12 , 13, 14 വാർഡുകളിലേക്കായ് പാലിശ്ശേരിയിലും 1 , 2, 3, വാർഡുകളിലേക്കായി വെണ്ണൂരിലും ഒപ്പം പദ്ധതിയുടെ ക്യാമ്പുകൾ നടത്തുന്നുണ്ട് പദ്ധതിയുടെ രണ്ടാം ഘട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി വി വിനോദ് നിർവ്വഹിച്ചു ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൻ മജ്ജു സതീശൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ KA ബൈജു , വയോജന ക്ലബ്ബ് പ്രസിഡൻ്റ് പത്മനാഭൻ ശ്രി CC കാവലൻ ശ്രീമതി സോന സൈക്കോളജി വിഭാഗം ഹെഡ് ഹുസ്ന എന്നിവർ സംസാരിച്ചു.
“ഒപ്പം ” പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു
