പഞ്ചായത്ത് പ്രസിഡൻ്റ് സാജൻ കൊടിയൻ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് രജനി മനോജ് അധ്യക്ഷ്യത വഹിച്ചു.
കുഴൂർ ഗ്രാമ പഞ്ചായത്തിൽ വ്യവസായ വകുപ്പിൻ്റെ സഹകരണത്തോടെ തൃശ്ശൂർ ജൻ ശിക്ഷൻ സൻസ്ഥാൻ ബ്യൂട്ടീഷ്യൻ പരിശീലനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് സാജൻ കൊടിയൻ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് രജനി മനോജ് അധ്യക്ഷ്യത വഹിച്ചു. മെമ്പർമാരായ സന്തോഷ് കുമാർ, സണ്ണി കൂട്ടാല ,ബിജി വിൽസൺ, സേതുമോൻ ചിറ്റേത്ത് , നന്ദിത വിനോദ്, പ്രിയ ലിയോ , സുധ ദേവദാസ് , ബിജു പി കെ , പ്രിയങ്ക ആർ നായർ, സഖി എന്നിവർ സംസാരിച്ചു. കഴിഞ്ഞ ബാച്ചിൻ്റെ സർട്ടിഫിക്കറ്റ് വിതരണം നടത്തി.