മാളക്കടവ് സംരക്ഷണ പദ്ധതിയും അനുബന്ധ പദ്ധതികളും യാഥാർത്ഥ്യമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായിപദ്ധതിയുടെ രൂപ രേഖഅടങ്ങുന്ന പെൻഡ്രൈവ് സംസ്ഥാന പൊതുമരാമത്തു – ടൂറിസം വകുപ്പുമന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസിന് എം. എൽ. എ. അഡ്വ : വി. ആർ. സുനിൽകുമാർ കൈമാറി.മാളക്കടവ് – കോട്ടപ്പുറം പൈതൃക ജലപാതയുടെ പുനരുജ്ജീവനം, ബോട്ട് ജട്ടി നിർമ്മാണം, മാളക്കടവിൻ്റെ സൗന്ദര്യവൽകരണം, വൈദ്യുതാലങ്കാരം, നടപ്പാത, ഓപ്പൺ സ്റ്റേജ്, സാമൂഹികമായ ഒത്തു ചേരലിനുള്ള ഇടം, കട്ടികളുടെ പാർക്ക്, കഫറ്റീരിയ, സ്വാതന്ത്ര്യസമരസേനാനിയായിരുന്ന കെ.എ. തോമസ് മാസ്റ്ററുടെ സ്മാരകമായുള്ള രാഷ്ട്രീയ ചരിത്ര മ്യൂസിയം തുടങ്ങിയവ പദ്ധതിയുടെ ഭാഗമാകും എന്നറിയുന്നു.
മാളക്കടവ് സംരക്ഷണ പദ്ധതിയും അനുബന്ധ പദ്ധതികളും യാഥാർത്ഥ്യമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായിപദ്ധതിയുടെ രൂപ രേഖഅടങ്ങുന്ന പെൻഡ്രൈവ് സംസ്ഥാന പൊതുമരാമത്തു – ടൂറിസം വകുപ്പുമന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസിന് എം. എൽ. എ. അഡ്വ : വി. ആർ. സുനിൽകുമാർ കൈമാറി
