തൊഴിലാളികളെ ദ്രോഹിക്കുന്ന ലേബർ കോഡ് നിയമം നടപ്പിലാക്കാനും പൊതുമേഖല ആസ്തികൾ വിറ്റു തുലയ്ക്കാനുമുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ, തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള അഖിലേന്ത്യാ അവകാശ ദിനത്തിൻ്റെ ഭാഗമായി സിഐടിയു ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റാഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. സമരം സംസ്ഥാന കമ്മിറ്റി അംഗം ലത ചന്ദ്രൻ ഉത്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് സി ഡി സിജിത്ത് അദ്ധ്യക്ഷത വഹിച്ചു.വി എ മനോജ് കുമാർ അഭിവാദ്യം ചെയ്തു. ഏരിയ സെക്രട്ടറി കെ എ ഗോപി സ്വാഗതവും വി കെ ബൈജു നന്ദിയും രേഖപ്പെടുത്തി.മാർച്ചിന് രജിത വിജീഷ്, വി എ അനീഷ് എന്നിവർ നേതൃത്വം നൽകി.
സി ഐ ടി യു അഖിലേന്ത്യ അവകാശ ദിനം -ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റാഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു
