ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിൻ്റെയും മൽസ്യബന്ധന വകുപ്പിൻ്റെയും ആഭിമുഖ്യത്തിൽ ദേശീയ മൽസ്യ കർഷക ദിനാചരണവും മികച്ച മൽസ്യ കർഷക അവാർഡ് ദാനവും സംഘടിപ്പിച്ചതിൻ്റെ ഉൽഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വേണു കണ്ടരുമഠത്തിൽ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലീനഡേവിസ് അദ്ധ്യക്ഷയായിരുന്നു. നിഫാം ഡപ്യൂട്ടി ഡയറക്ടർ മാജ ജോസ് അലങ്കാര മൽസ്യ കൃഷി അവബോധന പരിശീലനം നടത്തി ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടർ തൃശൂർ ലിസി പി ഡി , ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായമായ ശിവദാസ്, പ്രിൻസി ഫ്രാൻസിസ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായPKജേക്കബ് സി.വി ആൻ്റണി ബീന രവീന്ദ്രൻ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷാൻ്റി ജോസഫ്, വനജദിവാകരൻ അഡ്വ ലിജോ ജോൺ, സിന്ധുരവി പി. പി. പോളി .ഇന്ദിര പ്രകാശൻ രമ്യ വിജിത്ത് പ്രോജക്ട് കോർഡിനേറ്റർ റെൻ്റിന വർഗീസ്, അക്വാകൾച്ചർ പ്രമോട്ടർമാരായ സാവിത്രി AA രശ്മി KR എന്നിവർ പ്രസംഗിച്ചു. മികച്ച മൽസ്യ കർഷകരായ ജോസഫ് പണിക്കശേരി കാടുകുറ്റി, തോമസ് കണ്ണമ്പുഴ കൊരട്ടി., മോഹൻദാസ് മേലൂർ , ജോളി ബി ഡി പരിയാരം, എൽസി ജോർജ് അതിരപ്പിള്ളി, ജോഷി ജോർജ് കോടശേരി, ജോർജ് MP ചാലക്കുടി എന്നിവരെ ആദരിച്ചു.
ദേശീയ മൽസ്യ കർഷക ദിനാചരണവും മികച്ച മൽസ്യ കർഷക അവാർഡ് ദാനവും
