പടിയൂർ: പടിയൂർ ഗ്രാമപഞ്ചായത്ത് നിവാസിയായ ആലുക്കപറമ്പിൽ ശശിയുടെ ചെറുമകൻ്റെ രണ്ടു വർഷങ്ങൾക്കു മുൻപ് നഷ്ടപ്പെട്ട ഒരു പവൻ തൂക്കം വരുന്ന സ്വർണമാല തൊഴിലുറപ്പ് തൊഴിലാളികൾക്ക് പറമ്പിൽ ജോലി ചെയ്യുമ്പോൾ ലഭിച്ചതിനെത്തുടർന്ന് ഉടമസ്ഥന് തിരികെ നൽകി തൊഴിലാളികൾ മാതൃകയായി പടിയൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് സമൂഹത്തിന് മാതൃകയായത്. പഞ്ചായത്ത് പ്രസിഡണ്ട് ലിജി രതീഷിന്റെ സാന്നിധ്യത്തിൽ സ്വർണ്ണമാല ഉടമസ്ഥനെ കൈമാറി.
കളഞ്ഞ് കിട്ടിയ സ്വർണ്ണമാല ഉടമസ്ഥന് തിരികെ നൽകി തൊഴിലുറപ്പ് തൊഴിലാളികൾ മാതൃകയായി
