Channel 17

live

channel17 live

ടി.എൻ നമ്പൂതിരി സ്മാരക അവാർഡ് എസ്.ജി ഗോമസ് മാസ്റ്റർക്ക്

ഇരിങ്ങാലക്കുട: സ്വാതന്ത്ര്യ സമര സേനാനിയും സി.പി ഐ നേതാവും, കലാ- സാംസ്കാരിക – നാടക പ്രവർത്തകനുമായിരുന്ന. ടി.എൻ നമ്പൂതിരിയുടെ സ്മരാണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള അവാർഡ് 2024 വർഷത്തിൽ ശ്രീ എസ്.ജി ഗോമസ് മാസ്റ്റർക്കു നൽകുവാൻ ടി.എൻ സ്മാരക സമിതി തീരുമാനിച്ചതായി സമിതി പ്രസിഡന്റ് ഇ ബാലഗംഗാധരനും സെക്രട്ടറി കെ. ശ്രീകുമാറും അറിയിച്ചു. സർക്കാർ സ്കൂൾ അദ്ധ്യാപകനും നിരവധി സ്കൂൾ കലാലയ ബാൻ്റ് സംഘങ്ങൾക്ക് സംഗീത ശിക്ഷണം നടത്തിയ 96കാരനായ ബാൻ്റ് ആചാര്യൻ സംഗീതപോഷണരംഗത്ത് നൽകിയ സമർപ്പിത സേവനം പരിഗണിച്ചാണ് ഇത്തവണ അവാർഡ് നൽകുന്നതെന്ന് സമിതി ഭാരവാഹികൾ അറിയിച്ചു 1926ൽ ജനിച്ച് 1981 ൽ അദ്ധ്യാപകവൃത്തിയിൽ നിന്നും വിരമിച്ച ഗോമസ് മാസ്റ്റർ 4 വർഷം മുൻപുവരെ ജില്ലക്കകത്തും പുറത്തുമുള്ള നിരവധി ബാൻ്റ് സംഘങ്ങൾക്ക് ശിക്ഷണവും പരിശീലനവും നൽകിയിരുന്നു. ബാൻ്റ് വാദ്യക്കാരായ സുഹൃത്തുക്കളിൽ നിന്നും സ്വയം പഠിച്ച് ബാൻ്റ് സംഗീതം തലമുറകൾക്ക് പകർന്നുകൊടുത്ത ഗോമസ് മാസ്റ്റർ ഇരിങ്ങാലക്കുട താമസിച്ചുവരുന്നു. ആനന്ദപുരം സർക്കാർ വിദ്യാലയത്തിൽ അദ്ധ്യാപനം ആരംഭിച്ച മാസ്റ്റർ നടവരമ്പ് ഹൈസ്ക്കൂളിൽ അദ്ധ്യാപകനായിരിക്കെയാണ് സ്കൗട്ടിൻ്റെ ചുമതല ഏറ്റെടുത്ത് ആദ്യ ബാൻ്റ് സെറ്റിന് രൂപം നൽകിയത്. ദീർഘകാലം ഇരിങ്ങാലക്കുട ഗവ: ബോയസ് സ്കൂളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട് തുടർന്ന് സെൻ്റ് ജോസ ഫ്സ് കോളേജ് ഉൾപ്പെടെ നൂറുകണക്കിനു ബാൻ്റ് സംഘങ്ങളുടെ ആചാര്യനായി. ഗോമസ് മാസ്റ്ററുടെ ഭാര്യ റോസ 2010 ൽ വിട്ടുപിരിഞ്ഞ ശേഷം മകൻ ജോസഫിനോടൊപ്പം ഇരിങ്ങാലക്കുട പഴയ കോടതിക്കു സമീപം താമസിച്ചുവരുന്നു. പുത്രിമാരായ ലീനയും മെറ്റിയും വിവാഹിതരാണ്. 2024 ജൂലായ് 18ന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടക്കുന്ന ടി.എൻ നമ്പൂതിരിയുടെ 46-ാം ചരമവാർഷിക സമ്മേളനത്തിൽ വെച്ച് അവാർഡ് ഗോമസ് മാസ്റ്റർക്ക് സമർപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!