ഇരിങ്ങാലക്കുട : കാറളം പഞ്ചായത്തിലെ കിഴുത്താണിയിൽ എഴ് പേർക്ക് തെരുവുനായയുടെ കടിയേറ്റു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. കിഴുത്താണി പറളം സ്വദേശി അംബിക വിജയൻ (61) , ഓട്ടോ ഡ്രൈവർ സെന്തിൽവൻ കുഞ്ഞിലക്കാട്ടിൽ (45) , സുനന്ദ ഐക്കരപ്പറമ്പിൽ (50) എന്നിവർ ഉൾപ്പെടെ എഴോളം പേരാണ് തെരുവുനായയുടെ അക്രമണത്തിന് ഇരകളായത്. ഇവർ താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി. പഞ്ചായത്ത് അധികൃതർ അറിയിച്ചതിനെ തുടർന്ന് തളിക്കുളത്ത് നിന്നുള്ള ആനിമൽ സ്ക്വാഡ് എത്തി വൈകീട്ടോടെ തെരുവുനായയെ പിടികൂടി ചെമ്മണ്ടയിൽ ഉള്ള ഡോഗ് ഷെൽട്ടറിൽ ആക്കിയിട്ടുണ്ട്.
കിഴുത്താണിയിൽ എഴ് പേർക്ക് തെരുവുനായയുടെ കടിയേറ്റു
