കുട്ടംകുളം നവീകരണത്തിനായി സംസ്ഥാന സർക്കാർ ബജറ്റിൽ അനുവദിച്ച തുക പൊതുമരാമത്ത് വകുപ്പിന് കൈമാറി ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. നാലു കോടി രൂപയാണ് കൈമാറി ഉത്തരവായത് – മന്ത്രി പറഞ്ഞു.
ടെൻഡർ നടപടികൾ പൂർത്തിയാക്കി ഉടൻ നിർമ്മാണം ആരംഭിക്കുമെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു. കൂടൽമാണിക്യം ക്ഷേത്രത്തിൻ്റെയും കുട്ടംകുളത്തിൻ്റെയും ചരിത്രപ്രധാന്യവും സാംസ്ക്കാരിക പശ്ചാത്തലവും കണക്കിലെടുത്താകും നിർമ്മാണം. ഇതിൻ്റെ ഭാഗമായി കുട്ടംകുളത്തിൻ്റെ പാരിസ്ഥിതിക സവിശേഷതകൾ കൂടി പരിഗണിച്ചുള്ള നിർമ്മാണത്തിനായി നിരവധി ഘട്ടങ്ങളായുള്ള പഠന-പര്യവേഷണങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. പൊതുമരാമത്ത് വകുപ്പ് ആർക്കിടെക്ചർ വിഭാഗത്തിലെ വിദഗ്ധരുടെ മേൽനോട്ടത്തിലായിരിക്കും നിർമ്മാണം – മന്ത്രി ഡോ. ബിന്ദു അറിയിച്ചു.