ഇരിങ്ങാലക്കുട : തൃശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ പൂച്ചിന്നിപ്പാടം മുതൽ ഊരകം വരെയുള്ള റോഡിൻ്റെ കോൺക്രീറ്റിംഗ് പണികൾ ഞായറാഴ്ച്ച മുതൽ ആരംഭിക്കും.റോഡ് പണി നടത്തുന്ന കരാർ കമ്പനി അധികൃതർ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് പണികൾ ആരംഭിക്കാൻ ധാരണയായത്.
ഞായറാഴ്ച്ച മുതൽ കൊടുങ്ങല്ലൂർ ഭാഗത്തു നിന്ന് തൃശൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഊരകം സെൻ്ററിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ചേർപ്പ്, പെരുമ്പിള്ളിശ്ശേരി വഴിയും, തൃശ്ശൂരിൽ നിന്ന് കൊടുങ്ങല്ലൂരിലേക്ക് പോകുന്ന വാഹനങ്ങൾ നിലവിലുള്ള റോഡ് വഴിയും ഒല്ലൂർ – ആനക്കല്ല് ഭാഗത്തു നിന്ന് കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വലത്തേക്ക് തിരിഞ്ഞ് തിരുവുള്ളക്കാവ് കിഴക്കേനട റോഡ് വഴി കൊടുങ്ങല്ലൂർ – തൃശ്ശൂർ റോഡിലേക്ക് കയറിയും പോകണം.