മുളച്ചു പൊന്തട്ടെ ഈ വിത്തുകൾ തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഹരിതസമേതം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ “സീഡ് ബോംബിംങ് ” ജിവിഎച്ച്എസ്എസ് പുത്തൻചിറ സ്കൂളിലും സംഘടിപ്പിക്കപ്പെട്ടു. വെള്ളിയാഴ്ച രാവിലെ 10ന് വിത്തു പന്തുകൾ വിദ്യാലയ പരിസരത്ത് നിക്ഷേപിച്ചുകൊണ്ട് പുത്തൻചിറ ഗ്രാമപഞ്ചായത്ത് മെമ്പർ വി എൻ രാജേഷ് ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് വി കെ റാഫി അധ്യക്ഷത വഹിച്ചു.അധ്യാപകരും രക്ഷിതാക്കളും പങ്കാളികളായിക്കൊണ്ട് നൂറുകണക്കിന് വിത്ത് പന്തുകളാണ് സ്പീഡ് ബോംബിങ്ങിനായി തയ്യാറാക്കിയിരുന്നത്.പന്തിൽ അടക്കം ചെയ്തിട്ടുള്ള വിത്തുകൾ മുളച്ചുപൊന്തി ഭൂമിയെ ഹരിതാഭമാക്കുകയെന്നതാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. സ്കൂൾ പ്രധാനധ്യാപിക എം എ മറിയം സീനിയർ അസിസ്റ്റന്റ് ആംസൺ മാസ്റ്റർ എന്നിവർ സംസാരിച്ചു.
“സീഡ് ബോംബിംങ് ” ജിവിഎച്ച്എസ്എസ് പുത്തൻചിറ സ്കൂളിലും സംഘടിപ്പിക്കപ്പെട്ടു
