ഇരിങ്ങാലക്കുട:നൂറ് ശതമാനം വിജയവും രജത ജൂബിലിയിലേക്കുള്ള കാൽവെപ്പും ഉൾക്കൊള്ളുന്ന ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിന്റെ രജത നിറവ് എന്ന സപ്ലിമെന്റ് കൺവീനർ ജയിംസ് പ്രിൻസിപ്പാൾ ആൻസൻ ഡൊമിനികിന് നൽകി പ്രകാശനം ചെയ്തു. പി ടി എ പ്രസിഡന്റ് ബൈജു കൂവപറമ്പിന്റെ അധ്യക്ഷതയിൽ
ചേർന്ന പരിപാടിയിൽ അധ്യാപക പ്രതിനിധി ജിജി ടീച്ചർ സ്വാഗതമോതി. രജത നിറവ് സപ്ലിമെന്റിനെക്കുറിച്ച് പ്രിൻസിപ്പാൾ ആൻസൺ ഡൊമിനിക് പി സംസാരിക്കുകയും നൂറ് ശതമാനം വിജയം നേടിയ കുട്ടികളെ അഭിനന്ദിക്കുകയും ചെയ്തു.
എക്സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുൾ നിസാർ, ഷാജു. സി. ജെ, രാഗി ഷഹീബ്, ഡെന്നി കുവ്വക്കാടൻ എന്നിവർ സന്നിഹിതരായിരുന്നു. ചടങ്ങിൽ ജിൻസൻ ജോർജ് മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു.
രജത നിറവ് സപ്ലിമെന്റ് പ്രകാശനം ചെയ്തു
