24 ന്യൂസ് ചാനൽ എഡിറ്റർ ഇൻ ചാർജ് ശ്രീ. പി പി ജയിംസ് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു.
ക്രൈസ്റ്റ് കോളേജ് കൊമേഴ്സ് ഫിനാൻസ് സ്വാശ്രയ വിഭാഗത്തിൻറെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ഫാ. ഡോ. ജോളി ആൻഡ്രൂസിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 24 ന്യൂസ് ചാനൽ എഡിറ്റർ ഇൻ ചാർജ് ശ്രീ. പി പി ജയിംസ് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. സ്വാശ്രയ കൊമേഴ്സ് ഫിനാൻസ് വിഭാഗം നൂതനമായ പ്രവർത്തനങ്ങളുമായി ഇന്ത്യക്കകത്തും വിദേശത്തും കുട്ടികൾക്ക് ഇൻ്റേൺഷിപ്പ് സൗകര്യം ഒരുക്കുന്നതിനു ശ്രധൈക്കുന്നുണ്ട്. മുഴുവൻ പഠന വിഷയങ്ങളിൽ സ്കോളർഷിപ്പ് ഏർപ്പെടുത്തുന്നതിനും പാഠ്യ പാഠ്യേതര വിഷയങ്ങളിലുള്ള മികവിൻ്റെ അടിസ്ഥാനത്തിൽ കുട്ടികൾക്ക് നൽകുന്ന പുരസ്കാരങ്ങളും അഖിലേന്ത്യാതലത്തിൽ നടത്തുന്ന ക്രൈസ്റ്റ് കോം ക്വിസ് മത്സരം പോലുള്ള ശ്രദ്ധേയമായ പരിപാടികൾ സംഘടിപ്പിക്കുന്നതിനും കൊമേഴ്സ് സ്വാശ്രയ വിഭാഗം ഏറെ മാതൃകപരമാണെന്നു പ്രിൻസിപ്പാൾ പറഞ്ഞു. സ്വാശ്രയ വിഭാഗത്തിൻറെ കോഡിനേറ്റർ ഡോ. ടി. വിവേകാനന്ദൻ ആശംസകൾ അർപ്പിച്ചു. സ്വാശ്രയ കൊമേഴ്സ് വിഭാഗം കോർഡിനേറ്റർ പ്രൊഫ. കെ ജെ ജോസഫ് സ്വാഗതവും വെബ്സൈറ്റ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഡോക്ടർ ലിൻഡ നന്ദിയും രേഖപ്പെടുത്തി.