2023-2024 അധ്യയന വർഷത്തിൽ മാള സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ ഉന്നത വിജയം കൈവരിച്ച പ്ലസ് ടു വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങ് തൃശ്ശൂർ ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജ ഐഎഎസ് ഉദ്ഘാടനം ചെയ്തു.സ്വന്തം ജീവിതാനുഭവങ്ങൾ പങ്കുവച്ച് ജില്ലാ കളക്ടർ വിദ്യാർത്ഥികൾക്ക് ലക്ഷ്യത്തിലേക്ക് മുന്നേറാനുള്ള ആവേശം പകർന്നു. സ്കൂൾ മാനേജർ റവ. ഫാദർ ജോർജ് പാറേമേൻ അധ്യക്ഷനായി. ഇരിങ്ങാലക്കുട കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസി മാനേജർ റവ. ഫാദർ സിജോ ഇരുമ്പൻ, മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു, വാർഡ് മെമ്പർ യദുകൃഷ്ണ ടി വി, മുൻ പ്രിൻസിപ്പൽ കെ എ വർഗീസ്, പിടിഎ പ്രസിഡന്റ് ക്ലിഫി കളപറമ്പത്ത്, ഡേവിസ് ടൈറ്റസ്, ഷീന കെ പി, ആനീസ് വി ഓ എന്നിവർ സംസാരിച്ചു.പ്രിൻസിപ്പൽ മോളി എംടി സ്വാഗതം ആശംസിച്ചു. ഡോ: ജോസ് വാറുണ്ണി എം നന്ദി പ്രകാശിപ്പിച്ചു.
മാള സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ ഉന്നത വിജയം കൈവരിച്ച പ്ലസ് ടു വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങ് തൃശ്ശൂർ ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജ ഐഎഎസ് ഉദ്ഘാടനം ചെയ്തു
