ജില്ലാ ജോയിന്റ്. സെക്രട്ടറി ടി.എസ് സജീവൻ ഉദ്ഘാടനം ചെയ്തു.
കെ.എസ്.ടി.എ ഇരിങ്ങാലക്കുട ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്ധർണ്ണ നടത്തി. വിദ്യാഭ്യാസ കലണ്ടർ പുന:ക്രമീകരിക്കുക എന്നതായിരുന്നു പ്രധാന മുദ്രാവാക്യം. ഉപജില്ലാ സെക്രട്ടറി വിദ്യ കെ.എൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് കെ.ആർ സത്യപാലൻ അദ്ധ്യക്ഷനായി. ജില്ലാ ജോയിന്റ്. സെക്രട്ടറി ടി.എസ് സജീവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്യൂട്ടിവ് അംഗം കെ.കെ താജുദീൻ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. ജ്യോതിഷ് നന്ദി രേഖപ്പെടുത്തി. വിവിധ വിദ്യാലയങ്ങൾ, ഇരിങ്ങാലക്കുട ബി.ആർ.സി, വെള്ളാങ്കല്ലൂർ ബി.ആർ.സി എന്നിവിടങ്ങളിലെ അധ്യാപകർ പങ്കെടുത്തു.