മാള : സ്നേഹഗിരി ഹോളി ചൈൽഡ് ഐ സി എസ് ഇ സെൻട്രൽ സ്കൂളിൽ പിടിഎ ജനറൽ ബോഡി യോഗവും പത്താം ക്ലാസിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള കോൺവക്കേഷൻ ഡേയും സംയുക്തമായി നടത്തി. ചാലക്കുടി കാർമൽ അക്കാദമി ഐ സി എസ് സി പ്രിൻസിപ്പൽ ഫാദർ യേശുദാസ് ചുങ്കത്ത് സി എം ഐ ഉദ്ഘാടനവും അവാർഡ് വിതരണവും നടത്തി. പിടിഎ പ്രസിഡൻറ് ജിയോ പോൾ അധ്യക്ഷത വഹിച്ചു പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ ലിജോ സിഎംസി പുതിയ പിടിഎ പ്രതിനിധികളുടെ പേരുകൾ നിർദ്ദേശിക്കുകയും പിടിഎ സ്റ്റാഫ് സെക്രട്ടറി വിജിബ പി റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. മാനേജർ സിസ്റ്റർ ദീപ്തി സിഎംസി, ഗവൺമെൻറ് നോട്ടറി അഡ്വക്കേറ്റ് ടി ജെ ഫ്രാങ്കോ എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് അഡ്വക്കേറ്റ് ഫിജോ ജോസഫ് ഹൈക്കോർട്ട് ഓഫ് കേരള മാതാപിതാക്കൾക്കായി ഒരു ബോധവൽക്കരണ ക്ലാസ്സും നടത്തി. അധ്യാപക പ്രതിനിധി മേരി ലിമ സ്വാഗതം ആശംസിച്ചു സ്റ്റാഫ് സെക്രട്ടറി ഡെൻസി സോണി നന്ദി പ്രകാശിപ്പിച്ചു.
പിടിഎ ജനറൽബോഡിയോഗവും കോൺവക്കേഷൻ ഡേയും
