ലോകത്തെ ബാധിക്കുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങൾ അന്നമനടയെന്ന കൊച്ചു ഗ്രാമത്തിലിരുന്ന് നിശിത മായി വിമർശിക്കുന്നു എന്നതാണ് ഷാജിതയുടെ കവിതകളുടെ പ്രത്യേകതയെന്നു കവി ഡോക്ടർ C. രാവുണ്ണി.ഷാജിത ഹാരിഫിന്റെ കവിതാ സമാഹാരം ഏയ് സഹാനുഭൂതീ.നമുക്കിടയിൽ ദൂരമില്ല,എന്നകവിതാ സമാഹാരം പ്രകാശനം ചടങ്ങ് ഉത്ഘാടനം ചെയ്തു സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.പ്രശസ്ത കവി കുഴൂർ വിത്സൻ കാവ്യ സമാഹാരത്തിന്റെ പ്രകാശനം നിർവ്വഹിച്ചു.ശ്രീമതി പി കെ ചന്ദ്രിക ടീച്ചർ പുസ്തകം ഏറ്റുവാങ്ങി.പി വി വിനോദ് അന്നമനട. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് പ്രേം പ്രസാദ് പുസ്തകം പരിചയം നടത്തി. ഷീബ ഗിരീശൻ, ഒ സി രവി, അഡ്വക്കേറ്റ് ജയരാമൻ, അഡ്വക്കേറ്റ് ഹക്ക്, മഞ്ജു സതീശൻ, ശ്യാമള അയ്യപ്പൻ, സുബ്രൻ TC, നൗഷാദ് ചേമ്പലക്കാട്, ബാബുരാജ് അന്നമനട, അഷ്‌റഫ് തേമാലിപറമ്പിൽ, രാജീവ് വാടാനപ്പള്ളി, പ്രകാശ് ബാബു എന്നിവർ സംസാരിച്ചു, പരമൻ അന്നമനട ഫൌണ്ടേഷന്റെ നേതൃത്വത്തിൽ മെഹ്ഫിൽ ഗാനസന്ധ്യ സംഘടിപ്പിച്ചു.
ലോകത്തെ ബാധിക്കുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങൾ അന്നമനടയെന്ന കൊച്ചു ഗ്രാമത്തിലിരുന്ന് നിശിത മായി വിമർശിക്കുന്നു എന്നതാണ് ഷാജിതയുടെ കവിതകളുടെ പ്രത്യേകതയെന്നു കവി ഡോക്ടർ C. രാവുണ്ണി
