ഇരിങ്ങാലക്കുട : കേരള പോലീസ്അസോസിയേഷൻ 38 -ാം തൃശ്ശൂർ റൂറൽ ജില്ലാ സമ്മേളനം മാപ്രാണം പി കെ ചാത്തൻ മാസ്റ്റർ മെമ്മോറിയൽ ഹാളിൽനടന്നു.പൊതുസമ്മേളനം ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ : ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. കേരള പോലീസ് അസോസിയേഷൻ തൃശ്ശൂർ റൂറൽ ജില്ലാ പ്രസിഡണ്ട് ശബരി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. . പൊതുസമ്മേളനത്തിൽ തൃശ്ശൂർ ജില്ലാ പോലീസ് മേധാവി നവനീത് ശർമ ഐപിഎസ് മുഖ്യ പ്രഭാഷണം നടത്തി. ചാലക്കുടി ഡിവൈഎസ്പി. സുമേഷ്. കെ, കേരള പോലീസ് അസോസിയേഷൻ സംസ്ഥാന ജോയിൻ സെക്രട്ടറി എം എം അജിത് കുമാർ, ഇരിഞ്ഞാലക്കുട നഗരസഭ കൗൺസിലർ എം ആർ ഷാജു, കെ പി ഓ എ തൃശൂർ റൂറൽ ജില്ലാ സെക്രട്ടറി കെ പി രാജു, കേരള പോലീസ് അസോസിയേഷൻ സംസ്ഥാന നിർവ്വാഹക സമിതി അംഗങ്ങളായ സുനിൽ കെ.സി., സി എസ് ഷെല്ലി മോൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പൊതു സമ്മേളനത്തിന് സ്വാഗത സംഘം ജനറൽ കൺവീനർ ബിനേഷ് പി.എ സ്വാഗതം പറഞ്ഞു. സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ കലാകായിക മത്സരങ്ങളിൽ വിജയികളായ വർക്കും, എസ്എസ്എൽസി പ്ലസ് ടു തലത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ കെ പി എ മെമ്പർമാരുടെ മക്കൾക്കുള്ള ഉപഹാര സമർപ്പണവും, സബ്ബ് ഇൻസ്പെക്ടർ നിയമന ശുപാർശ ലഭിച്ച കെ പി എ പ്രസിഡണ്ട് ശബരി കൃഷ്ണനേയും, കെ പി എ സംഘടനയിൽ നിന്നും പ്രമോഷൻ ആയി പോകുന്ന സംഘടനാ നേതാക്കളേയും, സൗത്ത് ഇന്ത്യൻ തലത്തിൽ നടന്ന റെസ്ലിങ്ങ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ കരസ്ഥമാക്കിയ അർജുൻ ബി ഗുപ്തയേയും .മന്ത്രിയും ജില്ലാ പോലീസ് മേധാവിയും ചേർന്ന് അനുമോദിക്കുകയും ചെയ്തു. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനത്തിൽ കേരള പോലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് എസ് ആർ ഷിനോദാസ്, സംഘടനാ റിപ്പോർട്ടും, കെപിഎ തൃശൂർ റൂറൽ ജില്ലാ സെക്രട്ടറി വിജോഷ് എം.എൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ സിജു. കെ.എസ് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ വർത്തമാനകാലഘട്ടത്തിൽ പോലീസുകാർ നേരിടുന്ന അമിതമായ ജോലിഭാരത്തെ സംബന്ധിച്ചും ഉയർന്ന തോതിലുള്ള മാനസിക സമ്മർദ്ദത്തെ സംബന്ധിച്ചും പോലീസുകാർ അനുഭവിക്കുന്ന മറ്റു നിരവധി വിഷയങ്ങളെ സംബന്ധിച്ചും ചർച്ചകൾ ഉയർന്നുവന്നു. സമ്മേളനത്തിൽ തൃശ്ശൂർ ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീ രാഹുൽ എ.കെ പ്രമേയാവതരണവും കെ പി എ തൃശ്ശൂർ റൂറൽ ജില്ല ജോയിൻ സെക്രട്ടറി ശ്രീ പ്രതീഷ് സി.കെ നന്ദിയും പറഞ്ഞു. സമ്മേളനത്തിൽ തൃശൂർ ജില്ലയിലെ വിവിധ സ്റ്റേഷനിൽ നിന്നായിനാനുറോളം പോലീസുകാർ പങ്കെടുത്തു.
പോലീസ്അസോസിയേഷൻജില്ലാ സമ്മേളനം മന്ത്രി ഡോ: ആർ ബിന്ദു ഉദ്ഘാടനം ചെയ്തു
