Channel 17

live

channel17 live

ഗ്രാമികയിൽ നവോത്ഥാന പ്രഭാഷണങ്ങളും നാടകാവതരണവും

ഇരിങ്ങാലക്കുട : സാഹിതി ഗ്രാമികയുടെ ആഭിമുഖ്യത്തിൽ നവോത്ഥാന പ്രഭാഷണങ്ങളും നാടകാവതരണവും സംഘടിപ്പിച്ചു.കുഴിക്കാട്ടുശ്ശേരി ഗ്രാമകയിൽ നടന്ന പരിപാടിയിൽ ‘നവോത്ഥാനത്തിൻ്റെ യുക്തിയും വിപര്യയവും’ എന്ന വിഷയത്തിൽ കേരള സാഹിത്യ അക്കാദമി മുൻ പബ്ലിക്കേഷൻ ഓഫീസറും എഴുത്തുകാരനുമായ ഇ ഡി ഡേവീസ് പ്രഭാഷണം നടത്തി.’ഇരിക്കപ്പിണ്ഡം ഒരു നാടക വിചാരം’ എന്ന വിഷയത്തിൽ നിരൂപകനും തിരക്കഥാകൃത്തുമായ ഡോ വത്സലൻ വാതുശ്ശേരിയും പ്രഭാഷണം നടത്തി.പ്രമുഖ കവി പി ബി ഹൃഷികേശൻ അധ്യക്ഷത വഹിച്ചു.രമ രാഘവൻ, അനീഷ് ഹാറൂൺ റഷീദ്, കരീം കെ പുറം, എം എ ബാബു എന്നിവർ സംസാരിച്ചു.തുടർന്ന് വി ടി ഭട്ടതിരിപ്പാടിൻ്റെ ജീവിതം ആവിഷ്ക്കരിക്കുന്ന ‘കരിവീട്ടി’ എന്ന ഒറ്റയാൾ നാടകം പി ഡി പൗലോസ് അവതരിപ്പിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!