ചാലക്കുടി : കുടിൽ രഹിത ചാലക്കുടിയെന്ന ലക്ഷ്യവുമായി പ്രവർത്തിയ്ക്കുന്ന യുവഗ്രാമം ജോഭവൻ ആറാമത് ഭവനത്തിന്റെ കട്ടിളവെയ്പ് യുവഗ്രാമം ചെയർമാൻ ഡെന്നിസ് കെ. ആന്റണി നിർവഹിച്ചു.യുവഗ്രാമം ഡയറക്ടർ P. B. രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോടശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് K. P. ജെയിംസ്, മുൻ പഞ്ചായത്ത് പ്രസിഡണ്ട് ടി. കെ. മാധവൻ, മുൻ TDO E. R.സന്തോഷ്കുമാർ, ജോർജ് കാരകുന്നേൽ, പോൾ അരിമ്പിളി, ഡേവിസ് പുലികുന്നേൽ, മെജോ പേരേപാടൻ, T. V. ബാലൻ,ബിന്ദു അനിലൻ, T. B.ദേവരാജൻ, ഷനോജ് രാമൻകുട്ടി, എന്നിവർ സംസാരിച്ചു. വന്യമൃഗങ്ങളുടെ ശല്യമുള്ള വനയോര മേഖലയിൽ ഭിത്തി ഇല്ലാതെ തീർത്തും പ്ലാസ്റ്റിക് ഷീറ്റിനാൽ മറച്ചു നിർമ്മിച്ച കുടിലിൽ വര്ഷങ്ങളായി കഴിഞ്ഞിരുന്ന കുടുംബത്തിനാണ് ജോഭവൻ നിർമിച്ച് നൽകുന്നത്.
ജോഭവൻകട്ടിള വെയ്പ് നടത്തി
