കൺവെൻഷൻ കർഷക സംഘം ജില്ലാ എക്സിക്യൂട്ടിവ് അംഗംTG. ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു.
കേരള കർഷക സംഘം എടതിരിഞ്ഞി മേഖല സ്പെഷ്യൽ കൺവെൻഷനിൽ എടതിരിഞ്ഞി വില്ലേജിലെ ക്രമാതീതമായി ഭൂമിയുടെ ഫെയർ വാല്യൂ വർദ്ധിപ്പിച്ച നടപടി പിൻവലിക്കണമെന്ന് സർക്കാരിനോട് ആവശ്യപെട്ടു. KLDC ഷണ്മുഖം കനാൽ സംയോജനം ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു. കൺവെൻഷൻ കർഷക സംഘം ജില്ലാ എക്സിക്യൂട്ടിവ് അംഗംTG. ശങ്കരനാരായണൻ ഉദ് ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് മജീദ് വാടേക്കാരൻ ആദ്ധ്യക്ഷത വഹിച്ചു.KJ.ജോൺസൺ, KM സജീവൻ, AS. ഗിരീഷ്, MA.ദേവാനന്ദൻ,സന്ധ്യ മനോജ്, ഗോകുൽദാസ് എന്നിവർ സംസാരിച്ചു.ഭാരവാഹികളായി മജീദ് വാടേക്കാരൻ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് മാരായി പ്രകാശൻ കണ്ടമംഗലം, വിജയലക്ഷ്മി ഉണ്ണി, സെക്രട്ടറി KM. സജീവൻ, ജോയിന്റ് സെക്രട്ടറി മാരായി സന്ധ്യ മനോജ്, അജിത പീതംബരൻ, ട്രഷറർ TK വിജയൻ എന്നിവരെ തിരഞ്ഞെടുത്തു.