നോർത്ത് പറവൂർ ചുള്ളികാട്ടിൽ അഭിഷേക് എന്ന കൗമാരക്കാരനാണ് പോലീസ് പിടിയിലായത് .
തിരദേശ മേഖലകളിലെ മോഷണം നടത്തിവരുന്ന കണ്ണികളിലെ പ്രതി പിടിയിൽ. എറണാകുളം ജില്ലയിലും തൃശൂർ ജില്ലയിലും നിലവിൽ കേസുകൾ ഉണ്ടായിട്ടുള്ള ഈ സംഘത്തിൽ പെട്ട നോർത്ത് പറവൂർ ചുള്ളികാട്ടിൽ അഭിഷേക്
എന്ന കൗമാരക്കാരനാണ് പോലീസ് പിടിയിലായത് .അടിച്ചുപൊളിക്കാൻ പണത്തിനായി കറങ്ങി നടന്ന് ഓരോ ചെറിയ ചെറിയ ഷോപ്പുകളുടെ ഷട്ടർ പൊളിച്ച് അകത്തു കടന്നു പൈസകളും വിലപിടിപ്പുള്ള സാധനങ്ങളും മോഷ്ടിക്കുന്ന രീതിയാണ് ഇവർ അവലംബിച്ചു വരുന്നത്. മോഷണത്തിനായി ഇവരുടെ ബൈക്കിലാണ് ഇവർ പോയിരുന്നത്.പിന്നീട് പോലീസ് അത്തരത്തിലുള്ള യാത്ര കണ്ടുപിടിക്കുമെന്ന് മനസ്സിലാക്കിയതോടെ മൊബൈൽ ഫോൺ കൊണ്ടു നടക്കാതെയും ഇവരുടെ സ്വന്തം ബൈക്ക് കൊണ്ടുവരാതെയും. പകരം യൂബർ പോലുള്ള വാഹനങ്ങൾ വാടകയ്ക്ക് വിളിച്ചു കളവ് നടത്തേണ്ട സ്ഥലത്തിന് ഒരു കിലോമീറ്റർ അപ്പുറം നിർത്തി. വണ്ടിയിൽ നിന്ന് ഇറങ്ങി നടക്കുകയും. നടന്നു പോകുന്ന വഴിയേ കാണുന്ന കടകളിൽ ഷട്ടർ പൊളിക്കുകയും അതിനുള്ളിൽ കയറി അവർക്ക് ആവശ്യമുള്ള സാധനങ്ങൾ എടുക്കുകയാണ് പതിവ്. അങ്ങനെയിരിക്കെ മതിലകം പോലീസ് സ്റ്റേഷൻ പരിധിയിലെ വാസു ദേവാവിലാസം വളവിലുള്ള മീനാക്ഷി ബേക്കറി കട പൊളിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസെടുക്കുകയും . മോഷണം നടക്കുന്ന സമയത്ത് ആ വഴി പോയ ഒരു യാത്രക്കാരൻ ബേക്കറി കടയുടെ പരിസരത്തു ചെറുപ്പക്കാരൻ അവിടെ നിൽക്കുന്നതായി കണ്ടെന്ന് പോലീസിനെ ഇൻഫർമേഷൻ കൊടുക്കുകയും പോലീസ് അതുമായി അന്വേഷണം നടത്തി ഇരുപതോളം CCTV പരിശോധിച്ചതിൽ പറവൂർ ഭാഗത്ത് നിന്നുമാണ് ഇയാൾ വന്നതെന്ന് മനസ്സിലായി. ഇതുമായി ബന്ധപ്പെട്ട് ഒരു സംഘം എറണാകുളം ജില്ലയിലേക്കും അന്വേഷണം വ്യാപകമാക്കുകയും. അതോടപ്പം ശാസ്ത്രീയമായ അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രതിയെ പിടികൂടാൻ കഴിഞ്ഞത്. തൃശ്ശൂർ ജില്ല പോലീസ് മേധാവി നവനീത് ശർമ IPS അവറുകളുടെ നിർദ്ദേശാനുസരണം കൊടുങ്ങല്ലൂർ DYSP VK രാജുവിന്റെ നേതൃത്വത്തിൽ മതിലകം CI ഷാജി യുടെ നിർദ്ദേശപ്രകാരം മതിലകം എസ്ഐ ഫ്രാൻസിസ് പിജെ, സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ അഷ്റഫ് , കൊടുങ്ങല്ലൂർ Dysp സ്‌ക്വാഡ് ആയ മിഥുൻ R കൃഷ്ണ, സൈഫുദീൻ PK, ജമാൽ എന്നീ പോലീസ് ഉദ്യോഗസ്ഥരാണ് പ്രതിയെ പിടികൂടിയത്.