വെള്ളാങ്ങല്ലൂർ തറയിൽ വീട്ടിൽ റിജോയെ (25) തൃശ്ശൂർ റൂറൽ എസ്.പി നവനീത് ശർമ്മയുടെ നിർദ്ദേശ പ്രകാരം ഡിവൈഎസ്പി സുമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
സ്ക്കൂട്ടർ മോഷണ കേസ്സിൽ യുവാവ് അറസ്റ്റിൽ. തൃശ്ശൂർ വല്ലച്ചിറ പുലാനിപ്പാടത്തു നിന്നും വല്ലച്ചിറ സ്വദേശിയുടെ ഹീറോമാസ്ട്രൊ സ്ക്കൂട്ടർ മോഷ്ടിച്ച കേസ്സിലെ പ്രതി വെള്ളാങ്ങല്ലൂർ തറയിൽ വീട്ടിൽ റിജോയെ (25) തൃശ്ശൂർ റൂറൽ എസ്.പി നവനീത് ശർമ്മയുടെ നിർദ്ദേശ പ്രകാരം ഡിവൈഎസ്പി സുമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റൊരു മോഷണ കേസിൽ പ്രതിയായ ഇയാൾ ജയിൽ ആയിരുന്നു. ഏതാനും ദിവസങ്ങൾ മുൻപാണ് ജയിൽ മോചിതനായത്. അതിനിടയിലാണ് പുല്ലാനി പാടത്തു നിന്നും സ്ക്കൂട്ടർ മോഷ്ടിച്ചത്. പ്രതി നിരവധി മോഷണ കേസ്സിൽ പ്രതിയാണ്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ നാളും മാള പോലീസ് സ്റ്റേഷനിൽ രണ്ടും കൂടാതെ തൃശ്ശൂർ വെസ്റ്റ്, പുതുക്കാട്, തൃശ്ശൂർ മെഡിക്കൽ കോളേജ് മതിലകം, കാട്ടൂർ, ചേർപ്പ് എന്നീ പോലീസ് സ്റ്റേഷനുകളിൽ പ്രതിക്കെതിരെ കേസുകൾ ഉണ്ടെന്ന് പൊലീസ് അറിയിച്ചു.