കനത്ത മഴയെ തുടർന്ന് ചിറങ്ങര പെരുമ്പിയിൽ മിനി ലോറി ഡിവൈഡറിൽ ഇടിച്ച് മറഞ്ഞു.വാഹനം റോഡിൽ തെന്നി മറിയുകയായിരുന്നു. ചാലക്കുടിയിൽ നിന്ന് അങ്കമാലിയിലേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു.പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ എത്തിച്ചു.കനത്ത മഴയെ തുടർന്നാണ് വാഹനം റോഡിൽ തെന്നി വീണത്.മഴക്കാലമായ അപകടങ്ങൾ നിരന്തരം ഉണ്ടാവുന്ന പെരുമ്പി,സ്ഥിരം അപകടമേഖല കൂടിയാണ്.
മിനി ലോറി ഡിവൈഡറിൽ ഇടിച്ച് മറഞ്ഞു
