പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന ചടങ്ങിൽ തൃശ്ശൂർ ജില്ലാ വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളിക്ക് വാഹനത്തിൻ്റെ താക്കോൻ കൈമാറി.
ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തിലെ ഹരിത കർമ്മസേനയുടെ മാലിന്യ സംസ്കരണം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ഹരിതകർമ്മ സേനയ്ക്ക് ഇലക്ട്രിക് ഓട്ടോ കൈമാറി. തൃശ്ശൂർ ജില്ലാ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഏകദേശം മൂന്നര ലക്ഷത്തോളം രൂപ ഉൾപ്പെടുത്തിയാണ് ഹരിത കർമ്മസേനയ്ക്ക് രണ്ടാമത്തെ വാഹനം ഉറപ്പാക്കിയത്. പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന ചടങ്ങിൽ തൃശ്ശൂർ ജില്ലാ വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളിക്ക് വാഹനത്തിൻ്റെ താക്കോൻ കൈമാറി.
ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, വികസന കാര്യസമിതി ചെയർമാൻ കെ പി പ്രശാന്ത്, ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ യു വിജയൻ, ഭരണ സമിതി അംഗം തോമസ് തൊകലത്ത്, പഞ്ചായത്ത് അസി സെക്രട്ടറി പി വി ജോഷി, ഹരിത കർമ്മസേന കൺസോഷ്യം സെക്രട്ടറി ഷീജ, പഞ്ചായത്തംഗങ്ങളായ എ എസ് സുനിൽകുമാർ, നിജി വത്സൻ, കെ വൃന്ദകുമാരി, ജിനി സതീശൻ, ശ്രീജിത്ത് പട്ടത്ത്, നിഖിത അനൂപ്, സേവ്യർ ആളൂക്കാരൻ, മനീഷ മനീഷ്, റോസ്മി ജയേഷ്, മണി സജയൻ, തുടങ്ങിയവർ പങ്കെടുത്തു.