നെടുമ്പാശ്ശേരിയിൽ റോഡരികിൽ പാർക്ക് ചെയ്ത കാറിനു മുകളിൽ മരം ഒടിഞ്ഞു വീണു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 30 ആയിരുന്നു സംഭവം വിമാനത്താവളത്തിൽ യാത്രക്കാരുമായി എത്തിയ ഇന്നോവ കാറിനു മുകളിലാണ് വാകമരം ഒടിഞ്ഞുവീണത് കാലടി റോഡിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. വാഹനത്തിനുള്ളിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി ഏറെ ഗതാഗത തിരക്ക് അനുഭവപ്പെടുന്ന കാലടി വിമാനത്താവള റോഡിലാണ് അപകടമുണ്ടായത്
അങ്കമാലി ഫയർഫോഴ്സ് എത്തി മരം മുറിച്ച് മാറ്റി.അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ PB സുനിയുടെ നേതൃത്വത്തിൽ സീനിയർ ഫയർ ‘ ഓഫീസർമാരായ സജാദ് ,ഫയർ ആൻ്റ് റെസ്ക്യു ഓഫീസർമാരായ വിപിൻ ഡാനിയൽ,വിനു വർഗ്ഗീസ്സ്, അഖിൽദാസ് ,വൈഷ്ണവ് നിഖിൽദാസ്, ഹോംഗാർഡ് ലിൻസോ പൗലോസ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.