മാള: മാള ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ ഓർമദിനം മാള ടൗണിൽ പുഷ്പാർച്ചനയോടെ ആചരിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ എസ് വിജയന്റെ അധ്യക്ഷതയിൽ കൂടിയ ഓർമ്മ ദിന ചടങ്ങ് യൂ ഡി എഫ് കൊടുങ്ങല്ലൂർ നിയോജക മണ്ഡല ചെയർമാൻ വി എ അബ്‌ദുൽ കരിം ഉദ്ഘാടനം ചെയ്തു. ജില്ല കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എ എ അഷ്‌റഫ്, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ ഒ ജെ ജെനീഷ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാരായ ഡെയ്സി തോമസ്, സാജൻ കൊടിയൻ, ജില്ല പഞ്ചായത്ത് മെമ്പർ ശോഭന ഗോകുൽനാഥ്, അന്നമനട സഹകരണ ബാങ്ക് പ്രസിഡന്റ് നിർമ്മൽ സി പാത്താടൻ വെണ്ണൂർ സഹകരണ ബാങ്ക് പ്രസിഡന്റ് എം ബി പ്രസാദ് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഹകീം ഇഖ്ബാൽ, യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി ഔസേപ്പച്ചൻ ജോസ്, മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ ആർ പ്രേമ, ബ്ലോക്ക് വൈസ് പ്രസിഡന്റ്മാരായ കെ കെ രവി നമ്പൂത്തിരി, സോയ് കോലഞ്ചേരി, വക്കച്ചൻ അമ്പൂക്കകൻ, എം എ ജോജോ, ടി ജി അരവിന്ദക്ഷൻ, സാബു കൈത്തരൻ, മണ്ഡലം പ്രസിഡന്റ് സന്തോഷ് അത്തപ്പിള്ളി തുടങ്ങിയവർ നേതൃത്വം നൽകി. യൂത്ത് കോണ്ഗ്രസ്സിന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ യുവാക്കൾ രക്തദാനം നടത്തി. അടുത്ത ദിവസം മഹിളാ കോണ്ഗ്രസ്സിന്റെ നേതൃത്വത്തിൽ ക്യാൻസ്സർ രോഗികൾക്ക് ഉപകരപ്രദമാക്കുന്ന തരത്തിലുള്ള കേശദാന പരിപാടിയും നടക്കും.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ കീഴിലുള്ള നാല് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളിലും ഉമ്മൻചാണ്ടിയുടെ ഓർമ്മദിനത്തിൽ ആതുര സേവ കേന്ദ്രങ്ങളിൽ അന്നദാന ചടങ്ങുകളും ഒരു മാസം നീണ്ട് നിൽക്കുന്ന മറ്റ് അനുസ്‌മരണ പരിപാടികളും സംഘടിപ്പിക്കുന്നു.പുത്തൻ ചിറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി ഒന്നാം ചരമവാർഷിക ദിനം ആചരിച്ചു .മണ്ഡലം പ്രസിഡന്റ് വി.എ.നദീർ അദ്ധ്യക്ഷനായി.
ഉമ്മൻചാണ്ടി ഓർമ്മ ദിനം ആചരിച്ചു
