വനിതകളുടെ മാനസിക ശാരീരിക ആരോഗ്യവും അഴകും സംരക്ഷി ക്കുന്നതിന് അവസരമൊരുക്കി വാർഡ് 6 ലെ പാലപ്രകുന്ന് അംഗനവാടി കെട്ടിടത്തിൽ വനിതകൾക്കായി ഫിറ്റ്നസ് സെൻ്റർ ആരംഭിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായ ത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് ഫിറ്റ്നസ് സെൻ്ററിനു ലഭ്യമാക്കിയത്.
സെൻ്ററിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി .എം .അഹമ്മദ് നിർവഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം എം. മുകേഷ് അദ്ധ്യക്ഷനായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ഷീല അജയഘോ ഷ് സ്വാഗതവും, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസ്നറിജാസ്, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അസ്മാബി ലത്തീഫ്, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാന്മാരായ ജിയോ ഡേവിസ്, സിന്ധു ബാബു, വാർഡ് മെമ്പർമാരായ ഷംസു വെളുത്തേരി, സിമി റഷീദ് എന്നിവർ ആശംസകളും, പാല പ്രകുന്ന് അംഗനവാടി ടീച്ചർ സീമന്തിനി സുന്ദരൻ നന്ദിയും പറഞ്ഞു. ജനപ്രതിനിധികൾ, ജീവനക്കാർ ,വാർഡ് നിവാസികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.