Channel 17

live

channel17 live

ബി.എസ്.എൻ.എൽ ടാറ്റാ കരാറുകൾ സംശയാസ്പദം : എഐവൈഎഫ്

ഇരിങ്ങാലക്കുട : സ്വകാര്യ ടെലികോം കമ്പനികളുടെ താരിഫ് വില വർധനയിൽ പ്രതിഷേധിച്ച് കൊണ്ട് എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ടെലികോം കമ്പനികളുടെ താരിഫ് വിലവർദ്ധനവ് നരേന്ദ്ര മോദിയുടെ സ്വകാര്യവൽക്കരണ നയത്തിൻ്റെ ഭാഗമാണെന്ന് പ്രതിഷേധമാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി. മണി സംസാരിച്ചു. സ്വകാര്യ മൊബൈൽ കമ്പനികൾ ന്യായീകരണമില്ലാതെ നിരക്ക് വർധിപ്പിച്ചതിൻ്റെ പ്രതിഷേധത്തിൽ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ ഉയുമ്പോൾ അതൊന്നും ഗൗനിക്കാതെ പൊതുമേഖല സ്ഥാപനമായ ബി.എസ്.എൻ.എൽനെ തന്ത്രപൂർവ്വം ടാറ്റയെ എല്പിക്കുവാനുള്ള നീക്കം സംശയാസ്പദമാണെന്നും ആധുനിക സേവന സൗകര്യങ്ങൾ ബിഎസ് എൻഎൽ ഒരുക്കി സ്വകാര്യ കമ്പനികളുടെ ചൂഷണം തടയുവാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും ഉദ്ഘാടകൻ കൂട്ടി ചേർത്തു.സമരത്തിന് സിപിഐ മണ്ഡലം അസിസ്റ്റൻ്റ് സെക്രട്ടറി എൻ കെ ഉദയപ്രകാശ്, സെക്രട്ടറിയറ്റംഗം കെ സി ബിജു, എഐഎസ്എഫ് മണ്ഡലം സെക്രട്ടറി മിഥുൻപോട്ടക്കാരൻ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. എഐവൈഎഫ് മണ്ഡലം പ്രസിഡണ്ട് എം പി . വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ടി.വി വിബിൻ സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം പി എസ് ശ്യാംകുമാർ നന്ദിയും പറഞ്ഞു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!