സഹനങ്ങളിൽ കുരിശിനെ പുണരുകയും ക്രൂശിനെ സ്നേഹിക്കുകയും ഭാരത മണ്ണിന് അഭിമാനവും അത്ഭുത പ്രവർത്തകയുമായ അൽഫോൺസാമ്മ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടതിനുശേഷം വിശുദ്ധയുടെ നാമധേയത്തിൽ ലോകത്തിൽ ആദ്യമായി സ്ഥാപിതമായ വല്ലക്കുന്ന് സെൻ്റ് അൽഫോൺസാ ദൈവാലയത്തിൽ വിശുദ്ധ അൽഫോൺ സാമ്മയുടെ മരണ തിരുനാളും നേർച്ച ഊട്ടിൻ്റെയും കൊടിയേറ്റം ഇരിഞ്ഞാലക്കുട രൂപത വികാരി ജനറാൾ റവ. ഫാദർ ജോസ് മാളിയേക്കൽ കൊടിയേറ്റി ജൂലൈ 19 മുതൽ 27 വരെ എല്ലാ ദിവസവും വൈകിട്ട് 5 30ന് വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന, തിരുശേഷിപ്പ് വന്ദനം എന്നിവയും ഉണ്ടായിരിക്കുന്നതാണ്. ജൂലൈ 21 ഞായറാഴ്ച രാവിലെ 6.15നാണ് വിശുദ്ധ കുർബാനയും, ലദീഞ്ഞ്, നൊവേന, തിരുശേഷി വന്ദനം എന്നിവ നടത്തപ്പെടുക. നവനാൾ ദിവസങ്ങളിൽ നോവേനയ്ക്ക് ശേഷം നേർച്ച കഞ്ഞി ഉണ്ടായിരിക്കുന്നതാണ്. ജൂലൈ 28 ഞായറാഴ്ച രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 2.30 വരെയാണ് നേർച്ച ഊട്ട്. ഞായറാഴ്ച്ച രാവിലെ 6.30, 8.00, 10.00 വൈകീട്ട് 5 30 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാനയും, ലദീഞ്ഞ്, തിരുശേഷിപ്പ് വന്ദനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. പത്തു മണിക്കുള്ള ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് റവ. ഫാദർ ജെയിംസ് പള്ളിപ്പാട്ട് മുഖ്യ കാർമികത്വം വഹിക്കുന്നു. ഏകദേശം 40,000ത്തോളം വിശ്വാസികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന നേർച്ച ഊട്ടിന് വിപുലമായ കമ്മിറ്റികൾ കഴിഞ്ഞ രണ്ടു മാസക്കാലമായി പ്രവർത്തിച്ച് വരുന്നതായി ഊട്ട്തിരുന്നാൾ കമ്മിറ്റിക്കുവേണ്ടി റവ.ഫാദർ സിൻ്റോ ആലപ്പാട്ട് കൈക്കാരന്മാരായ എം. എൽ. പോൾ മരത്തംപ്പിള്ളി, കെ. ഡി. സോജൻ കോക്കാട്ട്, കെ. കെ. സജി കോക്കാട്ട്, ജനറൽ കൺവീനർ ടി പി പോൾ തൊടുപുറമ്പിൽ, ജോയിന്റ് കൺവീനർമാരായ കെ. ഒ. ജോഷി കോക്കാട്ട്, ആൻ്റണി ടി.വി., തത്ത്വേക്കൽ, പബ്ലിസിറ്റി കൺവീനർമാരായ കെ. ജെ .ജോൺസൺ കോക്കാട്ട് നെൽസൺ കോക്കാട്ട് എന്നിവർ അറിയിച്ചു.
വല്ലക്കുന്ന് സെന്റ് അൽഫോൺസാ ദൈവാലയത്തിൽ ഊട്ടുതിരുനാളിന് കൊടിയേറ്റി
