അനുസ്മരണം സമ്മേളനം സിപിഐ സംസ്ഥാന കൗൺസിൽ വി.എസ് സുനിൽകുമാർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
എടതിരിഞ്ഞി: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ധീരവും സൗമ്യവുമായ മുഖമായിരുന്നു വി.വി സുൽഗുണൻ രക്തസാക്ഷി ദിനത്തിൽ നടന്ന അനുസ്മരണം സമ്മേളനം സിപിഐ സംസ്ഥാന കൗൺസിൽ വി.എസ് സുനിൽകുമാർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.വി രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സി പി ഐ മണ്ഡലം സെക്രട്ടറി പി. മണി, ജില്ലാ കൗൺസിൽ അംഗം അനിതാ രാധകൃഷ്ണൻ, സെക്രട്ടറിയേറ്റ് അംഗം കെ.സി ബിജു. സി പി ഐ മണ്ഡലം കമ്മിറ്റി അംഗം ബാബു ചിങ്ങാരത്ത്, വെള്ളാങ്കല്ലൂർ ബ്ലോക്ക് പ്രസിഡന്റ് സുധാ ദിലിപ്, സി പി ഐ ലോക്കൽ കമ്മിറ്റി അംഗം മുരളി മണക്കാട്ടുംപടി എന്നിവർ സംസാരിച്ചു.ജനസേവന പ്രവർത്തനങ്ങളെക്കുറിച്ച് മസൂദ് കെ.വിനോദ് ക്ലാസ് നയിച്ചു.സി പി ഐ നോർത്ത് ലോക്കൽ സെക്രട്ടറി
വി.ആർ രമേഷ് സ്വാഗതവും അസി: സെക്രട്ടറി കെ.പി കണ്ണൻ നന്ദിയും പറഞ്ഞു.