യുവമോർച്ച മണ്ഡലം പ്രസിഡന്റ് അഞ്ജിത സുധി ബിജെപി മണ്ഡലം പ്രസിഡന്റ് സുബീഷ് പി എസ് ന് വൃക്ഷത്തൈ നൽകി ഉദ്ഘാടനം നിർവഹിച്ചു.
പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയുടെ ഭാഗമായി അമ്മയ്ക്ക് ഒരു മരം പദ്ധതി യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർവഹിച്ചു. ആളൂർ മണ്ഡലത്തിൽ ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തുകൊണ്ട് യുവമോർച്ച പദ്ധതിയുടെ ഭാഗമായി.യുവമോർച്ച മണ്ഡലം പ്രസിഡന്റ് അഞ്ജിത സുധി ബിജെപി മണ്ഡലം പ്രസിഡന്റ് സുബീഷ് പി എസ് ന് വൃക്ഷത്തൈ നൽകി ഉദ്ഘാടനം നിർവഹിച്ചു. ആളൂർ മണ്ഡലത്തിൽ നൂറോളം വൃക്ഷത്തൈ കൾ ആണ് വിതരണം നടത്തിയത് . യുവമോർച്ച ജില്ലാ ഭാരവാഹി ജിനു ഗിരിജൻ, മണ്ഡലം ഭാരവാഹികളായ അഖിൽ ടി പി. നിമിഷ വിനോദ്. ഷിമ്മി വിനോദ്. സംഗീത കെ എസ്. ശരത് എ.എസ്.പഞ്ചായത്ത് ഭാരവാഹികളായ വിഷ്ണു ലാൽ. ശ്രീമോൻ. ഉണ്ണിമായ. വിഷ്ണു. ധീരജ്. എന്നിവർ പങ്കെടുത്തു.