Channel 17

live

channel17 live

അഗസ്ത്യ ഗ്രൂപ്പ്‌ ഓഫ് യൂണിറ്റി യുടെഉൽഘടനം പ്രശസ്തസംഗീത സംവിധായകൻ ഔസേ പ്പച്ഛൻ നിർവഹിച്ചു

ഇരിങ്ങാലക്കുട : സാംസ്കാരിക പ്രവർത്തനങ്ങൾ ലക്ഷ്യമാക്കി അവിട്ടത്തൂരിൽ രൂപീകരിച്ച ” അഗസ്ത്യ ഗ്രൂപ്പ് ഓഫ് യൂണിറ്റി “യുടെ ഉദ്ഘാടനം നടന്നു. സാംസ്കാരിക പ്രവർത്തനങ്ങൾ ലക്ഷ്യമാക്കി അവിട്ടത്തൂരിൽ രൂപീകരിച്ച ” അഗസ്ത്യ ഗ്രൂപ്പ് ഓഫ് യൂണിറ്റി ” യുടെ ഉദ്ഘാടനം സംഗീത സംവിധായകൻ ഔസേപ്പച്ചൻ നിർവഹിച്ചു . വേളൂക്കര ഗവ ആയുർവേദ ഡിസ്പെൻസറി, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഇരിങ്ങാലക്കുട യൂണിറ്റ്, എൽബിഎസ്എം എച്ച്എസ്എസ് ലെ സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് എന്നിവയുടെ സഹകരണത്തോടെ ഉദ്ഘാടനത്തോടനുബന്ധിച്ച് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും നടന്നു.ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.മൂന്നുറോളം പേർ പങ്കെടുത്ത മെഡിക്കൽ ക്യാമ്പിൽ സൗജന്യ പ്രഷർ, ഷുഗർ പരിശോധന നടന്നു.. 60 വയസ്സിന് മുകളിൽ ഉള്ളവർക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്തു.പ്രസിഡന്റ്‌ ശിവകുമാർ ടി അ ദ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി മോഹനൻ വി എസ്, ട്രഷറർ അഖിൽ ഉണ്ണികൃഷ്ണൻ, എക്സിക്യൂട്ടീവ് അംഗം കെ വി ശിവൻ, പി. എൻ. ഈശ്വരൻ, പ്രദീപ് യു. മേനോൻ, അഡ്വ. ശശികുമാർ ഇടപ്പുഴ, സി. സി. സുരേഷ്, ഡോ. നീലിമ, ടി. എൻ. പ്രസീദ ടീച്ചർ, റവ. ഫാ. ഡേവിഡ് അമ്പൂക്കൻ എന്നിവരും പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!