മാള:ആനപ്പാറ നെഹ്റു സ്മാരക എൽ പി സ്കൂളിന്റെയും കൈരളി ഗ്രന്ഥാലയത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇലയറിവ് ക്ലാസും പ്രദർശനവും ഭൂമിമിത്ര അവാർഡ് ജേതാവ് വി.കെ. ശ്രീധരൻ ഉദ്ഘാടം ചെയ്തു. സ്കൂൾ മാനേജർ രാജേഷ് വി എസ് അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക സുജയ കെ എസ് സ്വാഗതവും കൈരളി ഗ്രന്ഥാലയം സെക്രട്ടറി വി ജെ ശങ്കരൻ മാസ്റ്റർ നന്ദിയും പറഞ്ഞു. വി കെ രമണി ക്ലാസ് എടുത്തു. കൈരളി ഗ്രന്ഥാലയം പ്രസിഡൻറ് എം കെ ധർമ്മ ബാലൻ, പിടിഎ പ്രസിഡൻറ് ചിഞ്ചു സുമേഷ് എന്നിവർ സംസാരിച്ചു.
ഇലയറിവ് -ക്ലാസും പ്രദർശനവും നടത്തി
