ചാലക്കുടി റോട്ടറി ക്ലബ്ബിൻ്റെ ഭാരവാഹികളുടെ സ്ഥാനാരോഹണവും ,നൂറു കുട്ടികൾക്കുള്ള സ്കോളർഷിപ്പ് വിതരണത്തിന്റെ ഉദ്ഘാടനവും റോട്ടറി ഗവർണർ നോമിനി ജോഷി ചാക്കോ നിർവഹിച്ചു.പ്രസിഡണ്ട് ജോൺ തെക്കേക്കരയുടെ അധ്യക്ഷത വഹിച്ചു.ലെനിൻ ചന്ദ്രൻ പ്രസിഡൻറ്,അനീഷ് പറമ്പിക്കാട്ടിൽ വൈസ് പ്രസിഡണ്ട്,പ്രസീത മേനോൻ സെക്രട്ടറി, ജോസ് പാറക്ക ട്രഷറർ എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതി സ്ഥാനമേറ്റു.രമേഷ് കുമാർ കുഴിക്കാട്ടിൽ,മേരി ബാബു,വർഷ മേനോൻ,തെരേസ ലാസർ ,അവനിന്ദ്ര ലെനിൻ എന്നിവരെ ആദരിച്ചു.
റോട്ടറി അസിസ്റ്റൻറ് ഗവർണർ സാബു ചക്കാലക്കൽ,ജി ജി ആർ ജോൺ തെക്കേക്കര,ഇന്നർ വീൽ പ്രസിഡൻറ് പേൾ ജിജോ,പ്രോഗ്രാം ചെയർ രമേഷ് കുമാർ കുഴിക്കാട്ടിൽ, ബുള്ളറ്റിൻ എഡിറ്റർ രാജു പടയാട്ടിൽ,സുധീർ കെ എസ് എന്നിവർ പ്രസംഗിച്ചു.
ചാലക്കുടി റോട്ടറി ക്ലബ് സ്ഥാനാരോഹണം നടത്തി
