സംസ്ഥാന കൗൺസിൽ അംഗം എം.കെ.ഉണ്ണി ഉദ്ഘാടനം ചെയ്തു.
ഇരിങ്ങാലക്കുട: കേരള ജനതയോടാകെ വെല്ലുവിളി ഉയർത്തുന്ന അവഗണനകളുടെ കേന്ദ്ര ബജറ്റിനെതിരെ കേരള മെന്നൊരു നാടുണ്ടിവിടെ എന്ന മുഖ വാചകത്തോടെ സമര കാഹളം എന്ന പ്രതിഷേധ പരിപാടി ജോയിൻ്റ് കൗൺസിൽ ഇരിങ്ങാലക്കുട മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ഓഫീസുകൾക്ക് മുന്നിൽ സംഘടിപ്പിച്ചു. സിവിൽസ്റ്റേഷൻ പരിസരത്ത് നടന്ന പ്രതിഷേധപ്രകടനം ജോയിന്റ് കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം എം.കെ.ഉണ്ണി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് ഇ.ജി.റാണി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മേഖല സെക്രട്ടറി പി.ബി.മനോജ്കുമാർ സ്വാഗതം പറഞ്ഞു. സംസ്ഥാന കൗൺസിൽ അംഗം ജി.പ്രസീത, ജില്ലാ കൗൺസിൽ അംഗം എൻ.ഐ.ഷാജു എന്നിവർ അഭിവാദ്യം ചെയ്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.ജെ.ക്ലീറ്റസ്, പി.കെ.ഉണ്ണികൃഷ്ണൻ, മേഖല കമ്മിറ്റി അംഗങ്ങളായ ഇ.എ.ആശ, ടി.കേശവദാസ്, ശ്രീജശ്രീനിവാസൻ, പി.എസ്.സംഗീത, അലക്സ് തുടങ്ങിയ സഖാക്കൾ പ്രകടനത്തിന് നേതൃത്വം നൽകി. മേഖല ട്രഷറർ പി.എ.നൗഫൽ നന്ദി പറഞ്ഞു.