കാർമൽ സ്കൂൾ ചാലക്കുടി എൻഎസ്എസ് വിദ്യാർത്ഥികൾ ശുചീകരണ തൊഴിലാളികൾക്കായി’നഗരത്തിൻറെ മുഖം മിനുക്കുന്നവർ’എന്ന പരിപാടി സംഘടിപ്പിച്ചു. ചാലക്കുടി മുനിസിപ്പാലിറ്റിയിലെ താൽക്കാലിക ശുചീകരണ തൊഴിലാളികൾക്കായാണ് വാർഡ് ഇരുപത്തിമൂന്നിൽ പരിപാടി സംഘടിപ്പിച്ചത്. വാർഡ് കൗൺസിലർ ശ്രീമതി ബിന്ദു ശശികുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ വച്ച്, കാർമൽ സ്കൂൾ പ്രിൻസിപ്പാൾ ഫാദർ ജോസ് താണിക്കൽ ഉദ്ഘാടനം നിർവഹിച്ചു. മുൻസിപ്പാലിറ്റിയിലെ 21 തൊഴിലാളികളെ യാണ് വർക്കിംഗ് ഡ്രെസ്സും കയ്യുറകളും നൽകി ആദരിച്ചത്. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ദീപു ദിനേശ് മുഖ്യപ്രഭാഷണം നടത്തി. മുൻസിപ്പാലിറ്റി ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ സജീഷ്, പിടി ഡബ്ലിയു എ പ്രസിഡണ്ട് ശ്രീ കെ എസ് സുഗതൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജോസ് പി ഒ, സിന്നി ഷാജു, എൽദോസ്, എൻഎസ്എസ് ലീഡർ മാരായ അമൃത ശ്രീകുമാർ, ഇമ്മാനുവൽ, മരിയ ഷിജു എന്നിവർ സംസാരിച്ചു. എൻഎസ്എസ് വളണ്ടിയർ ധീരജ് കെ പി സ്വാഗതവും ജോയിസ് മേരി നന്ദിയും പറഞ്ഞു.
ശുചീകരണ തൊഴിലാളികൾക്കായി’നഗരത്തിൻറെ മുഖം മിനുക്കുന്നവർ’എന്ന പരിപാടി സംഘടിപ്പിച്ചു
