കൊരട്ടി പോളി ടെക്നിക്ന് സമീപം തെയ്യാമ്പുറത്തു പൈലി കുഞ്ഞുമോന് കൊരട്ടി സെന്റ് മേരീസ് ഫോറോനാ പള്ളി നിർമിച്ചു നൽകിയ ഭവനം ഫോറോനാ വികാരി വെ റവ ഫാദർ ജോസ് ഇടശ്ശേരി വെഞ്ചിരിച്ച് താക്കോൽ കൈമാറി. കൈക്കാരൻ മാരായ ശ്രീ ജോഫി ആന്റണി നാലപ്പാട്ട്, ശ്രീ വെളിയത്ത് ദേവസ്സി ജൂലിയസ്, വൈസ് ചെയർമാൻ ഡോ ജോജോ നാലപ്പാട്ട്, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ശ്രീമതി വത്സ സണ്ണി, ജിനി ആന്റണി, കൊരട്ടി പഞ്ചായത്ത് മുൻ പ്രസിഡന്റ് ശ്രീമതി കുമാരി ബാലൻ, യൂണിറ്റ് പ്രസിഡന്റ് ശ്രീ ബിജോയ് വടക്കുമ്പുറം, കൗൺസിലർ ശ്രീമതി ലിസി ബാബു, കൺസ്ട്രക്ഷൻ കമ്മിറ്റി കൺവീനർ ശ്രീ ഷാജൻ ഉദിനപ്പറമ്പൻ, വളരെ അധികം പാരിഷ് കൗൺസിൽ അംഗങ്ങൾ, ജന പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വീട് വെഞ്ചിരിപ്പും താക്കോൽ ദാനവും നടത്തി
