ചാലക്കുടി:കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചാലക്കുടി മണ്ഡലത്തിലെ ആദ്യ സെല്ലിൻ്റ കണ്‍വീനറായിരുന്ന എം കെ കാട്ടുപ്പറമ്പൻ്റെ അമ്പത്തിമൂന്നാം ചരമവാർഷിക ദിനാചരണം സിപിഐ ചാലക്കുടി ലോക്കല്‍ കമ്മറ്റിയുടേയും ആറാട്ടുകടവ്,കൂടപ്പുഴ ബ്രാഞ്ചുകളുടേയും സംയുക്താഭിമുഖ്യത്തില്‍ ആചരിച്ചു.രാവിലെ ആറാട്ടുകടവ് ജംഗ്ഷനില്‍ സിപിഐ മണ്ഡലം സെക്രട്ടറിയേറ്റംഗം ഉഷ പരമേശ്വരന് പതാക ഉയര്‍ത്തി.എം.കെ.കാട്ടുപറമ്പന്റെ ഛായാ ചിത്രത്തിന് മുന്പില് പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി.വൈകീട്ട് 6 മണിക്ക് എം.കെ.കാട്ടുപറമ്പന്റെ തറവാട് വസതിയോട് ചേര്‍ന്ന് നടത്തിയ അനുസ്മരണ യോഗം ബി.കെ.എം.യു ദേശീയ കൗൺസിൽ അംഗവും മുന്‍ മാള എം.എല്‍.എയുമായ എ കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ലോക്കല്‍ സെക്രട്ടറി അനില്‍ കദളിക്കാടന് അധ്യക്ഷത വഹിച്ചു.മണ്ഡലം സെക്രട്ടറി സി.വി.ജോഫി എം.കെ.കാട്ടുപറമ്പന്റെ കുടുംബാംഗങ്ങള്‍ ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ അവാര്‍ഡും,ചികിത്സ സഹായവും വിതരണം ചെയ്തു.
ചരമവാർഷിക ദിനാചരണം സിപിഐ ചാലക്കുടി ലോക്കല്‍ കമ്മറ്റിയുടേയും ആറാട്ടുകടവ്,കൂടപ്പുഴ ബ്രാഞ്ചുകളുടേയും സംയുക്താഭിമുഖ്യത്തില്‍ ആചരിച്ചു
