പരിഷത്ത് ജില്ലാ ജോയിൻറ് സെക്രട്ടറി സോമൻ കാര്യാട്ട് ഉദ്ഘാടനം ചെയ്തു.
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ചാലക്കുടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലവേദി പ്രവർത്തകർക്കു . പരിശീലന ക്യാമ്പ് നടത്തി. പരിഷത്ത് ജില്ലാ ജോയിൻറ് സെക്രട്ടറി സോമൻ കാര്യാട്ട് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് ഈ. ആർ. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു.വിവിധ യൂണിറ്റുകളിൽ നിന്നുള്ള ബാലവേദി പ്രവർത്തകർക്ക് സ്ക്കൂൾ പാഠ്യവിഷയങ്ങളിൽപെട്ട ശാസ്ത്ര പരീക്ഷണങ്ങൾ, പാട്ടുകൾ, കളികൾ എന്നിവയിൽ പരിശീലനം നൽകി. ഉണ്ണികൃഷ്ണൻ പുത്തൻചിറ, ടി.വി. ബാലൻ, പി. രവീന്ദ്രൻ, ഋഷികേഷ് കെ. കെ. എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.