എടതിരിഞ്ഞി ശിവകുമാരേശ്വര ക്ഷേത്രത്തിൽ തന്ത്രി സ്വയംഭൂന്റെയും ക്ഷേത്രം മേൽശാന്തി രവീന്ദ്രന്റെയും മുഖ്യകാർമ്മികത്വത്തിൽ ആനയൂട്ട് നടത്തി. സമാജം പ്രസിഡന്റ് ഇ എൻ പീതാംബരൻ, സെക്രട്ടറി മുരളി മണക്കാട്ടുംപടി,വൈസ് പ്രസിഡന്റ് മനോജ് മാസ്റ്റർ,ജോയിന്റ് സെക്രട്ടറി ഉദയൻ കല്ലട, ഖജാൻജി ഗിരി മാടത്തിങ്കൽ എന്നിവർ നേതൃത്വം നൽകി.തണ്ണീർക്കര മണികണ്ഠൻ , അരുണിമ പാർത്ഥസാരഥി , കിരൺ നാരായണൻകുട്ടി , മഹാലക്ഷ്മി കുട്ടികൃഷ്ണൻ, കൊടുമൺ ശിവൻ എന്നി ആനകൾ പങ്കെടുത്തു.
എടതിരിഞ്ഞി ശിവകുമാരേശ്വര ക്ഷേത്രത്തിൽ ആനയൂട്ട് നടത്തി
