ചാലക്കുടി: വയനാട്ടിലെ ദു:ഖ ദുരിതങ്ങൾ കണ്ട് സങ്കടത്തോടെ, തന്റെ കൊച്ചു നാണയശേഖരവുമായിയാണ് വ്യാസവിദ്യാനികേതൻ സ്കൂളിലെ 5-ാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ശ്രീലക്കുട്ടി സ്കൂളിൽ വന്നത്.സ്കൂളിന്റെ നേതൃത്വത്തിൽ വയനാട്ടിലേക്ക് ഉൽപ്പന്ന ശേഖരണം നടക്കുന്നത് അറിഞ്ഞിട്ടാണ് ശ്രീല അമ്മയോടൊപ്പം എത്തിയത്. സ്കൂൾ പ്രിൻസിപ്പാൾ പി.ജി. ദിലീപ്, മാനേജർ യു.പ്രഭാകരൻ എന്നിവർചേർന്ന് ശ്രീലക്കുട്ടിയുടെ കൊച്ചുസമർപ്പണം ഏറ്റുവാങ്ങി. നല്ലകാര്യങ്ങൾ എന്തെങ്കിലും ചെയ്യാനായിരുന്നു താൻ നാണയങ്ങൾ കുടുക്കയിൽ കരുതി വയ്ക്കുന്നത് എന്നാണ് ശ്രീല പറഞ്ഞത്. ചാലക്കുടി കൂടപ്പുഴ ത്രിവിക്രമൻ നമ്പൂതിരിയുടേയും സിന്ധുവിന്റേയും മകളാണ് ശ്രീല.
വയനാടിനായി തന്റെസമ്പാദ്യവുമായി ശ്രീലക്കുട്ടി
