Channel 17

live

channel17 live

കൈനൂര്‍ പുഴയില്‍ കാണാതായ ആളെ കണ്ടെത്തണം – മന്ത്രി കെ. രാജന്‍

പുത്തൂര്‍ പഞ്ചായത്തിലെ കൈനൂര്‍ പ്രദേശത്തെ പുഴയില്‍ കാണാതായ കാരാട്ട്പറമ്പില്‍ തിലകന്റെ മകന്‍ അഖിലിനെ കണ്ടെത്തുന്നതിനുള്ള തെരച്ചില്‍ നടത്താന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് റവന്യു വകുപ്പു മന്ത്രി കെ. രാജന്‍ നിര്‍ദ്ദേശം നല്‍കി. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന മണ്ഡലം തല മഴക്കെടുതി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ന് രാവിലെ 10 മണി മുതല്‍ ജനകീയപങ്കാളിത്തത്തോടെ പോലീസ്, ഫയര്‍ഫോഴ്‌സ്, കോസ്റ്റ് ഗാര്‍ഡ്, എന്‍ഡിആര്‍എഫ്, നീന്തല്‍ വിദ്ധഗ്ധര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെ തിരച്ചില്‍ നടത്തണമെന്ന് മന്ത്രി പറഞ്ഞു.

അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് പിഡബ്ല്യുഡി, ഇറിഗേഷന്‍, വനം, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. ജനങ്ങള്‍ക്ക് നഷ്ടപരിഹാരത്തുക എത്രയും വേഗം ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് റവന്യൂ, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.

334 കുടുംബങ്ങളില്‍ നിന്നായി 1053 പേര്‍ ക്യാമ്പിലുണ്ട്. ഇവര്‍ക്ക് കുടിവെള്ള വിതരണത്തിനായി ആവശ്യമായ ടാങ്കുകള്‍ ക്രമീകരിക്കണം. ക്യാമ്പില്‍ പനി പടര്‍ന്നുപിടിക്കാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കണം. വെള്ളം കേറിയ വീടുകള്‍ വൃത്തിയാക്കുന്നതിനുള്ള ക്രമീകരണം തദ്ദേശ സ്ഥാപനങ്ങള്‍ ഒരുക്കണം. കുടുംബശ്രീ, തൊഴിലുറപ്പുകാര്‍, ഹരിത കര്‍മ്മസേംഗങ്ങള്‍, യുവജന സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെ നടപ്പിലാക്കണമെന്നും മന്ത്രി പറഞ്ഞു. ക്യാമ്പുകള്‍ വിട്ട് വീടുകളിലേക്ക് തിരികെ പോകുന്നവര്‍ക്ക് കിടക്ക, പുതപ്പ്, വിരി, പാത്രം, ചെരുപ്പ് എന്നീ വസ്തുക്കള്‍ ആവശ്യമാണെങ്കില്‍ അവയുടെ ലിസ്റ്റ് തയ്യാറാക്കി നോഡല്‍ ഓഫീസര്‍ മുഖേന റവന്യൂ വകുപ്പ് മന്ത്രിക്ക് ലഭ്യമാക്കുന്നതിന് ജനപ്രതിനിധികളോട് മന്ത്രി ആവശ്യപ്പെട്ടു.

യോഗത്തില്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ആര്‍. രവി, നടത്തറ, പാണഞ്ചേരി, മാട ക്കത്തറ, പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍, റവന്യു, തദ്ദേശസ്വയംഭരണം, ഇറിഗേ ഷന്‍, കെ.എസ്.ഇ.ബി, പോലീസ്, ഫയര്‍ ഫോഴ്‌സ്, പി.ഡബ്ല്യു.ഡി, ആരോഗ്യം, വനം, മൃഗസംരക്ഷണം, കെ.ആര്‍.എഫ്.ബി, എന്‍.എച്ച്.എ.ഐ, കൃഷി, കേരള വാട്ടര്‍ അതോറിറ്റി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!