തൻകുളം ശ്രീ മഹാദേവ ക്ഷേത്രത്തിൽ രാമായണദിനം ആചരിച്ചു.കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഡോ. എം കെ സുദർശൻ ഉദ്ഘാടനം ചെയ്തു. മാള ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ബാബു മുഖ്യാതിഥി ആയിരുന്നു.യോഗത്തിൽ പി.എൻ ജയരാമൻ അദ്ധ്യക്ഷത വഹിച്ചു.അഡ്വ ചന്ദ്രശേഖരൻ സ്വാഗതവും ഭാഗ്യരതി മോഹൻ നന്ദിയും രേഖപ്പെടുത്തി. തൻകുളം ശ്രീമഹാദേവക്ഷേത്രം നൽകുന്ന രാമായണ – നാരായണീയ – വിദ്യാഭ്യാസ പുരസ്കാരങ്ങൾ ഡോ. എം.കെ സുദർശൻ വിതരണം ചെയ്തു. കെ.കെ സത്യപ്രകാശൻ, സുമതി ആർ നായർ, സനൂപ് നാരായണൻ എന്നിവർ പുരസ്കാരത്തിനർഹരായി. രാമായണ പ്രശ്നോത്തരിയും നടന്നു.
രാമായണദിനം ആചരിച്ചു
